എന്തുകൊണ്ട് ഈ സംരംഭം നൂതനമാകുന്നു? ആദ്യത്തെ കാരണം ഉൽപ്പന്നങ്ങളുടെ പ്രത്യേകത തന്നെയാണ്. ഏറ്റവും പ്രധാന ഉൽപ്പന്നം “കുർക്ക്മീൽ” ആണ്. കുർക്ക്മീൻ “കുർക്ക്മീൽ” ആക്കുന്നതുവഴി സ്വന്തം ബ്രാൻഡ് ഗീത സൃഷ്ടിച്ചിരിക്കുകയാണ്. മഞ്ഞൾ, ഈന്തപ്പഴം, ബദാം, ശർക്കര എന്നിവ തേങ്ങാപ്പാലിൽ ഏഴു മണിക്കൂർ പാകം ചെയ്താണ് “കുർക്ക്മീൽ” എന്ന ലേഹ്യം തയ്യാറാക്കുന്നത്. നേരിട്ടു കഴിക്കാം. അല്ലെങ്കിൽ മിൽക്ക് ഷെയ്ക്കിൽ ഉപയോഗിക്കാം. ഫസ്റ്റ് ഡ്രിങ്ക് എന്ന മഞ്ഞൾ, കറുകപ്പട്ട, കുരുമുളക് തുടങ്ങിയ ചേർന്ന പാനിയപ്പൊടിയാണ് രണ്ടാമത്തെ ഇനം. മൂന്നാമത്തേത് 6.5 ശതമാനം കുർക്കുമിൻ അടങ്ങുന്ന ശുദ്ധമായ മഞ്ഞൾപ്പൊടി.